Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശ്ശൂരിന്റെ തദ്ദേശ വിധിയെഴുതാനൊരുങ്ങി 24 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തൃശൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണുന്ന 16 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എട്ട് കേന്ദ്രങ്ങളും ഉൾപ്പെടെ 24 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് തൃശ്ശൂർ ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലും ചൊവ്വന്നൂർ ബ്ലോക്കിന്റെ ശ്രീകൃഷ്ണ കോളേജിലും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ മച്ചാട് വി.എൻ.എം.എം.ജി.എച്ച്.എസ്.എസിലും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പഴയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കുട്ടനെല്ലൂർ സി അച്ചുതമേനോൻ ഗവ. കോളേജിലും പുഴയ്ക്കൽ ബ്ലോക്കിന്റെ പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും മുല്ലശ്ശേരി ബ്ലോക്കിന്റെ പാവറട്ടി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നാട്ടിക ശ്രീനാരായണ കോളേജിലും മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ മതിലകം സെന്റ് ജോസഫ് ഹൈസ്കൂളിലും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പെരിങ്ങോട്ടുകര ഹയർ സെക്കൻഡറി സ്കൂളിലും ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ചേർപ്പ് ഗവ വി.എച്ച്.എസ്.എസിലും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അളഗപ്പനഗർ ത്യാഗരാജർ പോളിടെക്നിക് കോളേജിലും ഇരിങ്ങാലക്കുട ബ്ലോക്കിന്റെ കരുവന്നൂർ സെന്റ് ജോസഫ് സി.ജി.എച്ച്.എസ്.എസിലും വെള്ളാങ്കല്ലൂർ ബ്ലോക്കിന്റെ നടവരമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും മാള ബ്ലോക്കിന്റെ മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലും ചാലക്കുടി ബ്ലോക്കിന്റെ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലും വോട്ടെണ്ണൽ നടക്കും.

തൃശ്ശൂർ കോർപ്പറേഷന്റെ വോട്ടെണ്ണൽ ഗവ എഞ്ചിനീയറിങ് കോളേജ് മില്ലേനിയം ഓഡിറ്റോറിയത്തിലും ചാലക്കുടി നഗരസഭയുടെ ചാലക്കുടി മുൻസിപ്പൽ ഓഫീസിലും ഇരിങ്ങാലക്കുട നഗരസഭയുടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലും കൊടുങ്ങല്ലൂർ നഗരസഭയുടെ പി ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും ചാവക്കാട് നഗരസഭയുടെ ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും ഗുരുവായൂർ നഗരസഭയുടെ ഗുരുവായൂർ നഗരസഭ ടൗൺഹാളിലും കുന്നംകുളം നഗരസഭയുടെ കുന്നംകുളം രാജീവ് ഗാന്ധി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാളിലും വടക്കാഞ്ചേരി നഗരസഭയുടെ വടക്കാഞ്ചേരി ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും വോട്ടെണ്ണൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *