സംസ്ഥാനത്ത് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌ക്രീനില്‍ പ്രദര്‍ശനം
തൃശൂര്‍: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം വെള്ളിത്തിരകള്‍ തെളിഞ്ഞു. സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെ 700 സ്‌ക്രീനുകളിലും ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ തീയറ്ററുകള്‍ തുറന്നെങ്കിലും രണ്ടു ദിവസങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണു നടന്നത്.
മൂന്ന് ഇംഗ്ലീഷ്ചിത്രങ്ങളും തമിഴില്‍ ഹിറ്റായ ഡോക്ടര്‍ എന്ന ചിത്രവുമാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുക. പുതിയ ജെയിംസ് ബോണ്ട് സിനിമയായ നോ ടൈം ടു ഡൈ പ്രധാന റിലീസാണ്. മലയാള ചിത്രങ്ങളില്‍ ആദ്യമായി തിയറ്ററില്‍ എത്തുന്നത് ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ എന്ന ചിത്രമാണ്. വെള്ളിയാഴ്ചയായിരിക്കും സിനിമയുടെ റിലീസ്.
ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’, സുരേഷ് ഗോപി നായകനായെത്തുന്ന ‘കാവല്‍’ തുടങ്ങിയ ചിത്രങ്ങളും നവംബറില്‍ തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
തീയേറ്ററുകളില്‍ ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും 2 ഡോസ് വാക്‌സിന്‍ പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. അന്‍പത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.
#NKWatchVideo