എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ദേശീയ, സംസ്ഥാന പാതകളിലൂടെ 10,12,16 ചക്രമുള്ള ടോറസ് വാഹനങ്ങള്‍ക്ക് താങ്ങാവുന്ന ഭാരശേഷിയെക്കാള്‍ ഇരട്ടിയിലധികം (കല്ല്) പാറ ഉല്‍പ്പന്നങ്ങള്‍ വാഹനത്തില്‍ കയറ്റി സഞ്ചരിക്കുന്നത് അപകടത്തിന് കാരണമാകുന്നതായി…….. READ MORE….
ഒരു വാഹന ഉടമയില്‍ നിന്ന് 5000 രൂപ മുതല്‍ 7000 രൂപ വരെ പ്രതിമാസം പിരിച്ചെടുക്കാന്‍ വലിയ നിയമവിരുദ്ധസംഘം പ്രവര്‍ത്തിച്ച് വരുന്നു……. READ MORE
തൃശൂര്‍: താങ്ങാവുന്നതിലധികം പാറ ഉല്‍പ്പന്നങ്ങള്‍ കയറ്റി സര്‍വീസ് നടത്തുന്ന ടോറസ് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. നിശ്ചയിച്ച ഭാരത്തേക്കാള്‍ ഇരട്ടിയിലധികം പാറ ഉല്‍പ്പന്നങ്ങള്‍ കയറ്റി തമിഴ്‌നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് കടന്നുവരുന്ന ടോറസ് വാഹനങ്ങള്‍ക്കെതിരെ ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ദേശീയ, സംസ്ഥാന പാതകളിലൂടെ 10,12,16 ചക്രമുള്ള ടോറസ് വാഹനങ്ങള്‍ക്ക് താങ്ങാവുന്ന ഭാരശേഷിയെക്കാള്‍ ഇരട്ടിയിലധികം (കല്ല്) പാറ ഉല്‍പ്പന്നങ്ങള്‍ വാഹനത്തില്‍ കയറ്റി സഞ്ചരിക്കുന്നത് അപകടത്തിന് കാരണമാകുന്നതായി ‘നേര്‍ക്കാഴ്ച’ അസോസിയേഷന്‍ ഡയറക്ടര്‍ പി.ബി. സതീഷ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് വിഷയം പൊതു താല്‍പര്യമുണ്ടെന്ന് കണ്ട് ഹര്‍ജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചിന്റെ മുന്നിലേക്ക് കൈമാറി നിയമലംഘനം നടത്തി സഞ്ചരിക്കുന്ന വാഹനങ്ങളുടെ നമ്പറുകള്‍ ഫോട്ടോകളും, വീഡിയോകളും ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം, കാരണ സഹിതം ഉള്ള വിവരാവകാശ രേഖകളും അഭിഭാഷകരായ .ജി കിരണ്‍, കിഷോര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ തെളിവായി നല്‍കി
അമിതഭാരം മൂലം ഡ്രൈവര്‍ക്ക് വാഹനത്തിന്റെ ബ്രേക്ക് ക്ഷമത കുറഞ്ഞാല്‍ ഡീവൈഡറില്‍ ഇടിച്ചു തകര്‍ത്തു വാഹനം നിര്‍ത്തുകയാണ് പതിവ് , അധികഭാരത്താല്‍ വാഹനത്തിന്റെ ടയറുകള്‍ ഉഗ്രശബ്ദത്താല്‍ പൊട്ടുകയും അതുമൂലം മറ്റു വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും അമിതഭാരത്താല്‍ ടയറുകള്‍ ചൂടായി വാഹനങ്ങള്‍ കത്തുകയും ചെയ്യും.
‘നേര്‍കാഴ്ച’ എന്ന സംഘടനയുടെ ഏകദിന സര്‍വേയില്‍ 12 മണിക്കൂറില്‍ 467 ടോറസ് വാഹനങ്ങള്‍ ദേശീയപാതയിലൂടെ സഞ്ചരിച്ചത് നിയമപരമായി വാഹനത്തില്‍ നമ്പറുകള്‍ വ്യക്തതയില്ലാതെയും, രേഖപ്പെടുത്താതെയുമാണെന്ന് കണ്ടെത്തിയിരുന്നു. അമിതഭാരം കയറ്റുന്നതിനു വേണ്ടി വാഹനത്തിന്റെ രൂപഘടനയില്‍ മാറ്റം വരുത്തുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വാഹനങ്ങളുടെ രൂപഘടനയില്‍ നിയമവിരുദ്ധമായി മാറ്റം വരുത്തുന്നതെന്ന് പി.ബി.സതീഷ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അമിതഭാരത്തിനും, വാഹനനിയമലംഘനം എന്നിവയ്ക്ക് മാത്രം, ഒരു വാഹനം പിടികൂടിയാല്‍ 75,000 രൂപ വരെ പിഴ ഈടാക്കാന്‍ കര്‍ക്കശമായ നിയമവ്യവസ്ഥയുള്ളപ്പോഴാണ് പോലീസും, ഹൈവ് പോലീസും 250 രൂപ പെറ്റിയും അടപ്പിച്ച് ഈ വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത, ഇതിന് പുറമെ ജി.എസ്.ടിയും . നികുതി വാഹന നിയമലംഘനം പിഴകള്‍ എന്നിവ വെട്ടിച്ച് ഒരു ദിവസം 11 കോടി രൂപ സര്‍ക്കാരിന് ലഭിക്കേണ്ട തുകയില്‍ തട്ടിപ്പ്്് നടത്തി സര്‍ക്കാരിന്റെ സാമ്പത്തിക വ്യവസ്ഥിതി തകര്‍ക്കുന്നതായി ‘നേര്‍ക്കാഴ്ച’ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാഹനങ്ങളില്‍ പെര്‍മിറ്റ് പ്രകാരം മാത്രമേ ലോഡ് കയറ്റാവൂ എന്നും അല്ലാത്തപക്ഷം ഗൗരവമുള്ള ആയ കുറ്റകൃത്യം ആയി കണക്കാക്കണമെന്നും 113 മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ ലംഘനം ആകുമെന്നും ഉത്തരവില്‍ പറയുന്നു വാഹനത്തിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്നും ഈ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെട്ടാല്‍ ആ ഡ്രൈവറുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യണമെന്നും നിയമവ്യവസ്ഥ ഉണ്ട്.എന്നാല്‍ സംസ്ഥാനത്തെ പോലീസ് , വാഹന വകുപ്പ്, ജിയോളജി റവന്യൂ ഉദ്യോഗസ്ഥര്‍ ഇത്തരം നിയമങ്ങള്‍ പാലിക്കാനുള്ള ശ്രമങ്ങള്‍ നടത്താതെ നിയമലംഘനങ്ങളെ സംരക്ഷിക്കുന്ന കാഴ്ചയാണ് കാണുന്നത്
ഒരു വാഹന ഉടമയില്‍ നിന്ന് 5000 രൂപ മുതല്‍ 7000 രൂപ വരെ പ്രതിമാസം പിരിച്ചെടുക്കാന്‍ വലിയ നിയമവിരുദ്ധസംഘം പ്രവര്‍ത്തിച്ച് വരുന്നു. തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഉത്തരവാദിത്വപ്പെട്ട ചില അധികാരസ്ഥാനത്തുളള ഉദ്യോഗസ്ഥര്‍ക്ക് ഏജന്റ് വഴി പണവിഹിതം എത്തിക്കുന്നുണ്ട് എന്നാണ് ടിപ്പര്‍ ലോറി ഉടമകളുടെയും തൊഴിലാളികളുടെയും പരാതി