തൃശൂര്‍: കൊടകരയില്‍ ഇന്ന് വൈകീട്ടുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശം. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് മിന്നല്‍ ചുഴലി ആഞ്ഞടിച്ചത്. ഇവിടങ്ങളില്‍ കനത്ത മഴയും പെയ്യുന്നുണ്ട്. മരങ്ങളും, തെങ്ങും കടപുഴകി വീണു. വൈദ്യുതി ബന്ധം തകര്‍ന്നു. ജനങ്ങള്‍ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്കോടി. വാഴകളടക്കം വീണു. വന്‍കൃഷിനാശം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
തൃശൂര്‍ കൊടകരയില്‍ മിന്നല്‍ ചുഴലി, വ്യാപക നാശനഷ്ടം
