തൃശൂര്‍: നഗരമധ്യത്തിലുള്ള ടൗണ്‍ഹാള്‍ വളപ്പിലെ റോഡരികിലുള്ള ചില വന്‍മരങ്ങള്‍ അപകടാവസ്ഥയില്‍. കഴിഞ്ഞയാഴ്ച ടൗണ്‍ഹാള്‍ വളപ്പിലെ മരം റോഡിലേക്ക് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിരുന്നു. മരം വീണത് വെളുപ്പിനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. പകല്‍ പാലസ് റോഡില്‍ നല്ല ജനത്തിരക്ക് ഉണ്ടാകാറുണ്ട്്. ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്ന് വീണതോടെ റോഡിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറക് വശം ടൗണ്‍ഹാള്‍ വളപ്പിലെ ഉങ്ങ്, കശുമാവ് മരങ്ങള്‍ ഏതുസമയവും കടപുഴകി വീഴുന്ന സ്ഥിതിയിലാണ്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച വന്‍മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നതിനാല്‍ ടൗണ്‍ഹാളിലെ മതിലും പുറത്തേക്ക് തള്ളി നില്‍ക്കുന്നു. ഏതുസമയവും റോഡിലേക്ക് നിലംപതിക്കുന്ന നിലയിലാണ് തൊട്ടടുത്ത സാഹിത്യഅക്കാദമി ബുക്ക് സ്റ്റാളിന് മുന്നിലെ മതിലും .