Newsskerala

കൈക്കൂലി ഡോക്ടര്‍ സസ്‌പെന്‍ഷനില്‍; വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെത്തിയിരുന്നു

തൃശൂര്‍:   കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടര്‍ ഷെറി ഐസക്കിനെ സസ്പെന്‍ഡ് ചെയ്തു. ഡോ: ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ എന്‍ഫോഴ്്സ്മെ /ന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.  ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. വിജിലന്‍സ് സ്പെഷ്യല്‍ സെല്ലും അന്വേഷിക്കും. ഇന്നലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ സര്‍ജന്‍ ഷെറി ഐസക്ക് അറസ്റ്റിലായത്.

ഓപ്പറേഷന് 3000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷെറി ഐസകിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തൃശൂരിലും കൊച്ചിയിലും ഡോക്ടര്‍ക്ക് സ്വന്തം പേരില്‍ വീടുണ്ട്.ഈ രണ്ടിടത്തും ഇന്നലെ റെയ്ഡ് നടന്നിരുന്നു. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവിലെ വീട്ടില്‍ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച പണം പരിശോധനയില്‍ ഇന്നലെ  കണ്ടെത്തിയിരുന്നു.

വീട്ടിനകത്ത് രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചികളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. പതിനഞ്ച് ലക്ഷത്തിലധികം രൂപ ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. രണ്ടായിരം രൂപയുടെ 25 നോട്ടുകളുടെ ഒരു കെട്ടും കണ്ടെത്തി. കൈക്കൂലി വാങ്ങിയ കവറടക്കമാണ് പിടികൂടിയത്.

ഓപ്പറേഷന്‍ നടത്താന്‍ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ ഓപ്പറേഷന് ഡേറ്റ് നല്‍കാന്‍ താന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3,000 രൂപ എത്തിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

ശസ്ത്രക്രിയക്ക് ഡേറ്റ് നല്‍കാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാള്‍ നടത്തിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ വാങ്ങുന്നതിനിടെ  ഡോക്ടറെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇതിനുമുന്‍പും ഷെറി ഐസക്കിനെതിരെ നിരവധി പരാതികള്‍ മെഡിക്കല്‍ കോളെജിലെത്തിയിരുന്നു. മാര്‍ച്ച് 9ന്  ശസ്ത്രക്രിയക്കായി ചാലക്കുടി സ്വദേശിയില്‍ നിന്ന് 3,500 രൂപ വാങ്ങിയെന്ന പരാതിയും എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *