അനുസ്മരണവും, അവാര്‍ഡ് ദാനവും, ജൂലായ് 30,31 തീയതികളില്‍
തൃശൂര്‍: മലയാള സിനിമയില്‍ ഭരതസ്പര്‍ശം ഇല്ലാതായിട്ട് കാല്‍ നൂറ്റാണ്ടായി.
ഇത്തവണ ഭരതന്‍ സ്മൃതിവേദിയുടെ നേതൃത്വത്തില്‍ ഭരതന്‍ അനുസ്മരണവും അവാര്‍ഡ്ദാനവും രണ്ട് ദിവസങ്ങളിലായി നടത്തും. കാല്‍ നൂറ്റാണ്ടിന്റെ ഭരതസ്മരണകള്‍ ജൂലായ് 30 ന് കേരളസാഹിത്യ അക്കാദമിയിലും, 31 ന് റീജണല്‍ തിയറ്ററുമായി അരങ്ങേറും. 30ന് സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ വൈകീട്ട് 4.30 ന് ഭരതന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ചുള്ള സെമിനാറില്‍ സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍, ഈ വര്‍ഷത്തെ ഗാനരചനയ്ക്കുള്ള അവാര്‍ഡ് നേടിയ റഫീഖ് അഹമ്മദ്, സംവിധായകരായ പ്രിയനന്ദനന്‍,
അനില്‍.സി മേനോന്‍, മാധവ് രാംദാസ്, ജയന്‍ ശിവപുരം, വേണു ബി നായര്‍, കരീം, സംഗീതനിരൂപകന്‍ ഇ.ജയകൃഷ്ണന്‍, ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍ എന്നിവര്‍ പങ്കെടുക്കും. 31ന് വൈകീട്ട് 5 മണിക്ക് കേരളസംഗീത നാടക അക്കാദമി റീജണല്‍ തിയറ്ററില്‍ വെച്ച് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള കല്ല്യാണ്‍ ഭരത് മുദ്ര പ്രിയദര്‍ശന് പി.ജയചന്ദ്രന്‍ സമ്മാനിക്കും. ചടങ്ങില്‍ ഭാവഗായകന് സ്മൃതി വേദിയുടെ ഗുരുദക്ഷിണ കോട്ടയം ബി അനില്‍കുമാറും, മറ്റു വേദി അംഗങ്ങളും ചേര്‍ന്ന് സമര്‍പ്പിക്കും. ചടങ്ങില്‍ സംവിധായകന്‍ ജയരാജ് അധ്യക്ഷത വഹിക്കും. സത്യന്‍ അന്തിക്കാട് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.
സംവിധായകന്‍ സിബി മലയില്‍ അനുസ്മരണ പ്രഭാഷണം നടത്തും. ടി.എസ്.കല്ല്യാണരാമന്‍ പ്രിയദര്‍ശന് കല്യാണ്‍ ഭരത് മുദ്ര സമര്‍പ്പിക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പൊന്നാട അണിയിക്കും. ഷിബു ടുളിപ്‌സ്, വിദ്യാധരന്‍ മാസ്റ്റര്‍, ഉണ്ണി കെ വാര്യര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ ആശംസകള്‍ നേരും. ചടങ്ങില്‍ ഈ വര്‍ഷത്തെ സിനിമാ അവാര്‍ഡ് നേടിയ സിനിമാ പ്രവര്‍ത്തകരെയും, നൂറു സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയേയും, അമ്പതുവര്‍ഷത്തെ സംഗീതസപര്യ പൂര്‍ത്തിയാക്കിയ പി.കെ സണ്ണിമാസ്റ്ററേയും ആദരിക്കും. തുടര്‍ന്നും ഗാനസന്ധ്യ നടക്കും . പരിപാടിയുടെ ബ്രോഷര്‍ തൃശൂര്‍ പ്രസ്് ക്ലബില്‍ നടന്ന ചടങ്ങില്‍ കലാമണ്ഡലം ഗോപി, പി.ജയചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.എം.പി.സുരേന്ദ്രന്‍, സി.വേണുഗോപാല്‍, അനില്‍ വാസുദേവ്, അനില്‍.സി.മേനോന്‍, അഡ്വ.ഇ.രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു