കുട്ടിക്ക് ജീവനോടെ രക്ഷപ്പെടാൻ സാധിച്ചത് ആലുവ ചാത്തൻപുറം റോഡ് നിവാസികൾ ഇന്ന് പുലർച്ചെ 2.30ന് റോട്ടിലിറങ്ങി തിരച്ചിൽ നടത്താൻ കാണിച്ച ജാഗ്രത …..
റോഡിലൂടെ വിവസ്ത്രയായി ചാത്തൻപുറം ഭാഗത്ത് നടന്നുവന്നിരുന്ന കുട്ടിയെ നാട്ടുകാർ പോലീസിനെ ഏൽപ്പിച്ചു
കുട്ടിയുടെ ശരീരത്തിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു
കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി
കൊച്ചി: ആലുവയിൽ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി പ്രദേശവാസിയെന്ന് റൂറല്‍ എസ്.പി വിവേക് കുമാര്‍ പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി ഉടന്‍ പിടിയിലാകുമെന്നും അദ്ദഹം പറഞ്ഞു. കുട്ടിയും ഈ പ്രതിയെ തിരിച്ചറിഞ്ഞതായി എസ.്പി വ്യക്തമാക്കി. ഇയാളുടെ സി സിടിവി ദൃശ്യങ്ങളും ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടോടെ ചാത്തന്‍പുറത്താണ് സംഭവം. അതിഥിതൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. നാട്ടുകാര്‍ സമയോചിതമായി നടത്തിയ തിരച്ചിലിനൊടുവില്‍ പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എട്ടുവയസുകാരി അപകടനില തരണം ചെയ്തു. എന്നാല്‍ സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ട്. ഇതിനാല്‍ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയെന്നും എസ്പി വിവേക് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രം: പ്രതിയുടെ സിസിടിവി ദൃശ്യം