Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Ernakulam-D

കുസാറ്റ് ടെക്ഫെസ്റ്റിനിടെ തിക്കുംതിരക്കും, നാല് പേര്‍ക്ക് ദാരുണാന്ത്യം

സംഘാടകർക്കും പോലീസിനും സംഭവിച്ചത് വൻ വീഴ്ച്ച സംഗീത പരിപാടി തുടങ്ങുന്നതിനു മുൻപ് പെയ്ത ചാറ്റൽ മഴയിൽ നൂറുകണക്കിനാളുകൾ ആംഫി തീയേറ്ററിന്റെ ഇടുങ്ങിയ കവാടത്തിലെ താഴേക്കുള്ള ചവിട്ടുപടിയിൽ തിങ്ങിനിറഞ്ഞത് നാലു ജീവനുകൾ പൊലിഞ്ഞ അപകടത്തിലേക്ക് വഴിവച്ചു തിക്കിലും തിരക്കിലും പെട്ട് ആദ്യം കുഴഞ്ഞു വീണത് 12 പേർ കൊച്ചി:  കുസാറ്റില്‍ (ശാസ്ത്രസാങ്കേതിക സര്‍വകലാശാല) ടെക്ഫെസ്റ്റിനിടയിലുണ്ടായ തിക്കിലും,തിരക്കിലും നാല് പേര്‍ മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ …

കുസാറ്റ് ടെക്ഫെസ്റ്റിനിടെ തിക്കുംതിരക്കും, നാല് പേര്‍ക്ക് ദാരുണാന്ത്യം Read More »

കൊടും ക്രൂരതയ്ക്ക് തൂക്കുകയർ; പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം;പിഞ്ചുകുഞ്ഞിനോട് ചെയ്ത കൊടുംക്രൂരതയ്ക്ക് ശിശുദിനത്തില്‍ ന്യായവിധി അസ്ഫാകിന് തൂക്കുകയര്‍ കൊച്ചി: അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയ്ക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 13 വകുപ്പുകളില്‍ അസ്ഫാക് ആലം കുറ്റക്കാരനെന്ന്  എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയിരുന്നു.50 ഓളം സിസി ടിവി ദൃശ്യങ്ങളും …

കൊടും ക്രൂരതയ്ക്ക് തൂക്കുകയർ; പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി Read More »

തീവ്ര സ്ഫോടനത്തിൽ നടുങ്ങി കേരളം; മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ…

ടിഫിൻ ബോക്ക്സ് ബോംബുകൾ സ്ഥാപിച്ചത് നീല കാറിൽ എത്തിയ ഒരു വ്യക്തി എന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണം എൻ. ഐ. എക്ക് കൈമാറും; ഏഴുപേർ ഗുരുതരാവസ്ഥയിൽ മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ… യഹോവ സാക്ഷികളുടെ കൺവെൻഷനിൽ കേരളത്തിലെ ആദ്യ സ്ഫോടന പരമ്പര; ആസൂത്രിത സ്ഫോടനം എന്ന് ആദ്യ നിഗമനം കൊച്ചി എൻഐഎ ഘടകം അന്വേഷണം ആരംഭിച്ചു; ആദ്യ സ്ഫോടനം നടന്നത് കൺവെൻഷൻ തുടങ്ങി അഞ്ചു മിനിറ്റിനുശേഷം മറ്റു സ്ഫോടനങ്ങൾ നടന്നത് അഞ്ചും ആറും മീറ്റർ ദൂരത്ത് …

തീവ്ര സ്ഫോടനത്തിൽ നടുങ്ങി കേരളം; മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ… Read More »

ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമെന്ന് കണ്ണന്‍, സഹകരിക്കുന്നില്ലെന്ന് ഇ.ഡി

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചു.  ചോദ്യം ചെയ്യലിനിടെ ശരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച കണ്ണനെ മൂന്ന് മണിക്കൂറിന് ശേഷം വിട്ടയച്ചു. ചോദ്യങ്ങളോട് സഹകരിക്കാതിരുന്ന കണ്ണനെ മറ്റ് വഴികളില്ലാത്തതിനാല്‍ വിട്ടയച്ചതാണെന്ന് ഇ.ഡി വ്യക്തമാക്കി. സതീഷ്‌കുമാറിന്റെ കള്ളപ്പണയിടപാടില്‍ കണ്ണന്റെ പങ്ക് സംബന്ധിച്ച് കൃത്യമായ തെളിവുകളുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.   ഇ..ഡിയുടെ ആരോപണം തള്ളിയ കണ്ണന്‍  ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമെന്ന് വ്യക്തമാക്കി. അന്വേഷണത്തോട് കണ്ണന്റെ നിസഹകരണം തുടര്‍ന്നാല്‍ …

ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമെന്ന് കണ്ണന്‍, സഹകരിക്കുന്നില്ലെന്ന് ഇ.ഡി Read More »

കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ്സി.എന്‍. മോഹനന്‍

മാത്യു കുഴൽനാടൻ പങ്കാളിയായ നിയമ സ്ഥാപനം കള്ളപ്പണം ഒളിപ്പിക്കുന്നു എന്ന ആരോപണം വിഴുങ്ങി മോഹനൻ മാത്യു കുഴൽനാടന് എതിരെയാണ് ആരോപണമെന്നും സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും മോഹനന്റെ വിശദീകരണം കൊച്ചി:  മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി.  കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അറിയിച്ചു. കെ.എം.എന്‍.പിയുടെ നോട്ടീസിനാണ് സി.എന്‍. മോഹനന്‍ മറുപടി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മാത്യു കുഴല്‍നാടന്റെ ഭൂമിയുടെ കാര്യമാണ്. കെ.എം.എന്‍.പിയെ …

കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ്സി.എന്‍. മോഹനന്‍ Read More »

ഇനി കാലയവനികക്ക് പുറകിൽ; ക്ലാസിക് സിനിമകളുടെ സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു…

കൊച്ചി:  സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉള്‍ക്കടല്‍, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോര്‍ജ്. 1970കള്‍ മുതല്‍ …

ഇനി കാലയവനികക്ക് പുറകിൽ; ക്ലാസിക് സിനിമകളുടെ സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു… Read More »

എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

പ്രതി പോലീസിന് മുൻപ് നൽകിയ സതീഷ് എന്ന പേര് വ്യാജം ആലുവ പാലത്തിന് താഴെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കൊച്ചി: എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാളെ കണ്ടെത്തി.  ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ പിടിയില്‍. ഇയാള്‍ മോഷണമുള്‍പ്പെടെയുള്ള കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ആലുവയിലെ ഒരു ബാര്‍ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇന്നു പൂലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഇതര …

എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ പിടിയില്‍ Read More »

ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിയെ തിരിച്ചറിഞ്ഞു

കുട്ടിക്ക് ജീവനോടെ രക്ഷപ്പെടാൻ സാധിച്ചത് ആലുവ ചാത്തൻപുറം റോഡ് നിവാസികൾ ഇന്ന് പുലർച്ചെ 2.30ന് റോട്ടിലിറങ്ങി തിരച്ചിൽ നടത്താൻ കാണിച്ച ജാഗ്രത ….. റോഡിലൂടെ വിവസ്ത്രയായി ചാത്തൻപുറം ഭാഗത്ത് നടന്നുവന്നിരുന്ന കുട്ടിയെ നാട്ടുകാർ പോലീസിനെ ഏൽപ്പിച്ചു കുട്ടിയുടെ ശരീരത്തിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കൊച്ചി: ആലുവയിൽ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി പ്രദേശവാസിയെന്ന് റൂറല്‍ എസ്.പി വിവേക് കുമാര്‍ പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി …

ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിയെ തിരിച്ചറിഞ്ഞു Read More »

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി

കൊച്ചി: ബഫര്‍സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി നീക്കി മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവു വരുത്തുന്നുവെന്ന് അറിയിച്ചത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഇളവു …

ബഫര്‍സോണില്‍ ആശ്വാസം: നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി Read More »

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു; 2mm ബുള്ളറ്റ് ബോട്ടിൽ നിന്ന് കണ്ടെടുത്തു

ഒരു വസ്തു തന്റെ മുഖത്ത്  വന്നടിച്ചശേഷം താൻ ബോട്ടിൽ വീഴുകയാണുണ്ടാതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.പിന്നീട് ചെവിക്ക് പരിക്കേറ്റു എന്ന് മനസ്സിലാവകയും ചെവിക്കുട പൊട്ടി രക്തം വരികയും ചെയ്തു. സെബാസ്റ്റ്യനെ ഉടൻതന്നെ ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് അഞ്ച് തുന്നലുകൾ ഇടേണ്ടി വന്നു കൊച്ചി: മത്സ്യബന്ധനം കഴിഞ്ഞ് ഫോർട്ട് കൊച്ചി തീരത്തേക്ക് മടങ്ങവേ കരയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് വച്ച് കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന്നാണ് വെടിയേറ്റത്. ഇന്നുച്ചയ്ക്കാണ് സംഭവം. നേവിയുടെ പരിശീലന കേന്ദ്രത്തിന് …

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു; 2mm ബുള്ളറ്റ് ബോട്ടിൽ നിന്ന് കണ്ടെടുത്തു Read More »

ഒമിക്രോൺ ആശങ്ക നിലനിൽക്കെ ഉത്സവങ്ങൾക്ക് കൂടുതൽ ആനകളെ അനുവദിക്കുന്നതിൽ ആശങ്കയറിയിച്ച് ജില്ല ആന നിരീക്ഷണ കമ്മിറ്റി അംഗം

കൊച്ചി: രാജ്യത്ത് 21 ആളുകൾക്ക് അതിതീവ്ര  വ്യാപന ശേഷിയുള്ള  വൈറസ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ആനകളെ വച്ച് ഉത്സവങ്ങൾ നടത്തുന്നതിനെതിരെ എറണാകുളം ജില്ല ആന നിരീക്ഷണ സമിതി അംഗം.  കമ്മിറ്റിയിലെ അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധിയായ  എ.ജി. ബാബുവാണ് ജില്ല കലക്ടർക്ക് കത്ത് നൽകിയത്. കത്തിൻറെ പൂർണ്ണരൂപം ഇങ്ങനെ:  2021 നവംബർ 22-ന് താങ്കളുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ ചേർന്ന ആന നിരീക്ഷണ സമിതിയിൽ തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രോത്സവത്തിൽ ആനകളുടെ എണ്ണം കൂട്ടണമെന്ന …

ഒമിക്രോൺ ആശങ്ക നിലനിൽക്കെ ഉത്സവങ്ങൾക്ക് കൂടുതൽ ആനകളെ അനുവദിക്കുന്നതിൽ ആശങ്കയറിയിച്ച് ജില്ല ആന നിരീക്ഷണ കമ്മിറ്റി അംഗം Read More »