Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൂര്‍ക്കഞ്ചേരിയില്‍ ബസ്സിടിച്ച് ഓട്ടോമറിഞ്ഞു, വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റം വളവില്‍  ബസ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ വരെ എലൈറ്റ്, മെട്രോ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന്് രാവിലെയായിരുന്നു അപകടം. പരിക്കുകള്‍ ഗുരുതരമല്ല.
പാറമേക്കാവ് വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന എം.എസ്.മേനോന്‍ എന്ന ബസ്സാണ് തങ്കമണി സ്‌റ്റോപിനടുത്തുള്ള വളവില്‍ വെച്ച് ഓട്ടോയില്‍ ഇടിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *