ഓട്ടോകളിള്‍ പോസ്റ്റർ പ്രചാരണം തുടങ്ങി
തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. തൃശൂരില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും താന്‍ വിജയിക്കുമെന്ന്് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സുരേഷ്ഗോപിയ്ക്കായി ബി.ജെ.പി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകള്‍. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകള്‍ പതിപ്പിച്ചുവെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്കുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോര്‍ ബി.ജെ.പി എന്നാണ് പോസ്റ്ററിലെ വാചകം.
ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു. പല രീതിയിലുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപി ചെയ്തുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു. അദ്ദേഹം നല്ലൊരു വ്യക്തിയാണെന്ന് മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണയായി പരസ്യം പതിപ്പിച്ചതെന്നും, പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി.