നിര്‍ത്തിവെച്ച റീക്കൗണ്ടിംഗ് തുടരാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആവശ്യപ്പെട്ടെന്ന് പ്രിന്‍സിപ്പല്‍
തൃശൂര്‍: ശ്രീകേരളവര്‍മ്മകോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തര്‍ക്കത്തെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണുന്നത് നിര്‍ത്തിയിരുന്നെന്നും, റീ കൗണ്ടിംഗ് വീണ്ടും തുടരാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആവശ്യപ്പെട്ടതായും കോളേജ് പ്രിന്‍സിപ്പല്‍ ടി.ഡി.ശോഭ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തര്‍ക്കം നടന്നകാര്യം പ്രസിഡണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ തുടരട്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതി കിട്ടിയാല്‍ നിയമവശങ്ങള്‍ കൂടി പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റിട്ടേണിംഗ് ഓഫീസറുടെ മുന്നില്‍ ജനറല്‍ സീറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ നടന്നുവെന്ന്് അറിഞ്ഞു. തന്നെ ക്ഷണിച്ചിട്ടില്ല. യൂണിയന്‍ ഭാരവാഹികളുടെ ഔദ്യോഗകമായ സത്യപ്രതിജ്ഞ നടന്നിട്ടില്ലെന്നും, അവര്‍ അറിയിച്ചു.