Newsskerala

തേക്കിന്‍കാട് മൈതാനത്ത് സിനിമാ ഷൂട്ടിംഗ് നിരോധിച്ചു

കൊച്ചി: തേക്കിന്‍കാട് മൈതാനത്ത് സിനിമാ ഷൂട്ടിംഗിന് വിലക്ക്.  ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് നിര്‍ദേശം നല്‍കിയത്. മൈതാനത്ത് ഷൂട്ടിംഗ് നടത്തുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാന്‍ നിയന്ത്രണം വരുമെന്നും, ബൗണ്‍സേഴ്‌സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി..
നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘പണി’ എന്ന സിനിമയുടെ ഷൂട്ടിംഗ് തേക്കിന്‍കാട് മൈതാനത്ത് നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. സിനിമാ നിര്‍മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മൈതാനത്ത് ഷൂട്ടിങ് അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍മാതാവ് അപേക്ഷ നല്‍കിയിരുന്നു.  ഈ അപേക്ഷയാണ്  ദേവസ്വം കമ്മീഷണര്‍ നിരസിച്ചത്.  ഇതിനെതിരെയാണ് നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ചത്

Leave a Comment

Your email address will not be published. Required fields are marked *