തൃശൂർ: ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ ദീപാവലി യോട് അനുബന്ധിച്ച് ദീപകാഴ്ച ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി ചേരുമുക്ക് ശ്രീരാജ് നമ്പൂതിരി ആദ്യ തിരി തെളിയിച്ചു
വൈകീട്ട് ക്ഷേത്രത്തിൽ 10,001 ദീപങ്ങളും, മധുര പലഹാര വിതരണവും, പടക്കങ്ങളും പൊട്ടിച്ച് ദീപാവലി ആഘോഷിച്ചു.
ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ. സുദർശൻ, ബോർഡ് മെമ്പർ പ്രേം രാജ് ചൂണ്ടലാത്, ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു, അസിസ്റ്റൻ്റ് കമ്മീഷണർ സ്വപ്ന, ദേവസ്വം മാനേജർ സരിത, സമിതി പ്രസിഡൻ്റ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, മറ്റ് സമിതി അംഗങ്ങളും നേതൃത്വം നൽകി.