തൃശൂർ : ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ തിരുവാതിര അനുബന്ധിച്ച് നടത്തുന്ന ആത്തിരോത്സവം തൃശൂർ എം.എൽ.എ. പി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് Dr.സുദർശൻ ,
പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, ജില്ലാ കലക്ടർ കൃഷ്ണ തേജ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ M B മുരളീധരൻ, പ്രേം രാജ് ചൂണ്ടലത്, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, സ്പെഷ്യൽ കമ്മിഷണർ അനിൽ കുമാർ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ സ്വപ്ന, ദേവസ്വം മാനേജർ K T സരിത,പ്രകാശ് വാരിയർ, മാധവൻ വാരിയർ,
സമിതി സെക്രട്ടറി ഹരിഹരൻ , പ്രസിഡൻ്റ് പി.പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു. ഈ വർഷം ആത്തിരോത്സവത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 500 ഓളം തിരുവാതിര സംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 27 ആണ് തിരുവാതിര.