Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഹോട്ടലില്‍ പ്രവര്‍ത്തകരുമായി പ്രാതല്‍ പങ്കിട്ടും, പാട്ടുപാടി വോട്ടഭ്യര്‍ത്ഥിച്ചും സുരേഷ്‌ഗോപിയുടെ നഗരപ്രചാരണം

തൃശൂര്‍:  പൂരത്തിന്റെ നാട്ടില്‍ തലയെടുപ്പുള്ള കൊമ്പന്റെ ഗരിമയോടെ
 എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപി് എത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി.
രാവിലെ കിഴക്കേക്കോട്ട ആമ്പക്കാടന്‍ ജംഗ്ഷനില്‍ ന്യൂ ഗോപി ഹോട്ടലില്‍ നിന്നായിരുന്നു പ്രാതല്‍. ഓരോ ഇഡ്ഡലിയും, ഉഴുന്നുവടയും, പകുതി  മസാലദോശയും തിരക്കിട്ട് കഴിച്ച ശേഷം അദ്ദേഹം പ്രചാരണം തുടര്‍ന്നു.
പാലസ് ഗ്രൗണ്ടില്‍ വാക്കേഴ്‌സ് ക്ലബ് ഭാരവാഹികളുമായി സൗഹൃദസംഭാഷണം നടത്തി. ശക്തന്‍മാര്‍ക്കറ്റിലും തുടര്‍ന്ന് പാലസ് റോഡിലെ കച്ചവടസ്ഥാപനകളിലും നടുവിലാലിലെ സ്വകാര്യ കോളേജിലും സന്ദര്‍ശനം നടത്തി.

മുന്‍പ് ജയിപ്പിച്ച് അയച്ചവര്‍ നാടിന്റെ വികസനത്തിനായി എന്ത് ചെയ്തുവെന്ന് ചിന്തിച്ച ശേഷം മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്ന് സുരേഷ് ഗോപി  പ്രോഹിന്‍സ് കോളേജില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. 2019-ല്‍ തന്നെ തോല്‍പ്പിച്ചതാണ്. വ്യക്തമായ ഒത്തുകളി നടന്നു. ഇത്തവണയും ഒത്തുകളിക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നല്‍കി. കഴിഞ്ഞതവണ നിങ്ങള്‍ ജയിപ്പിച്ച അയച്ച ജനനേതാവ്  തന്റെ പ്രവര്‍ത്തനനേട്ടം വ്യക്തമാക്കണം. പ്രസംഗിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് നേട്ടമാണ് നിങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഉള്ളതെന്ന് വോട്ടര്‍മാരായ നിങ്ങള്‍ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *