Newsskerala

ബി.ജെ.പിയിലേക്കില്ല, വാര്‍ത്തകള്‍ വളച്ചൊടിച്ചതെന്ന് പത്മജാ വേണുഗോപാല്‍

തൃശൂര്‍: ബി.ജെ.പില്‍ ചേരുമെന്ന് ചാനലില്‍ വന്ന തെറ്റെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് പത്മജാ വേണുഗോപാല്‍. വാര്‍ത്ത താന്‍ ശക്തമായി നിഷേധിക്കുന്നു.
 താന്‍ ബി.ജെ.പിയില്‍ പോകുമെന്ന വാര്‍ത്ത ഏതോ മാധ്യമത്തില്‍  വന്നെന്ന് കേട്ടെന്നും, എവിടെ നിന്നാണ് അത്തരത്തിലൊരു വാര്‍ത്ത വന്നതെന്ന് അറിയില്ലെന്നും അവര്‍ ഫേയ്സ് ബുക്കില്‍ കുറിച്ചു.
തന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ തന്നെ വാര്‍ത്ത നിഷേധിച്ചിരുന്നു. ഇപ്പോഴും ശക്തമായി നിഷേധിക്കുന്നു. ഭാവിയില്‍ പോകുമോ എന്നവര്‍ തന്നോട് ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റൂ, നാളത്തെ കാര്യം എങ്ങനെ പറയാന്‍ കഴിയുമെന്ന് അവരോട് തമാശയായി പറഞ്ഞു. അത് ഇങ്ങനെ വരുമെന്ന് കരുതിയില്ലെന്നും പത്മജ  പറഞ്ഞു.
 പത്മജ ബി.ജെ.പിയില്‍ ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റില്‍ മത്സരിക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു. ബി.ജെ.പിയില്‍ ഡല്‍ഹി നേതൃത്വവുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നുവെന്ന വാര്‍ത്ത പത്മജ നിഷേധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *