തൃശൂര്‍: പീഡനാനുഭവദിനത്തില്‍ ദൈവപുത്രനായ യേശുദേവനെ സ്മരിച്ച് നടന്‍ സുരേഷ്‌ഗോപി ആലപിച്ച ഭക്തിഗാനം വൈറലായി. നെഞ്ചുരുകും വേദനയില്‍ … എന്ന തുടങ്ങുന്ന ഭക്തിഗാനത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് ഫാദര്‍ ഡോ. ജോയല്‍ പണ്ടാരപ്പറമ്പിലാണ് സംഗീതം ജെയ്ക്‌സ് ബിജോയ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപി ഓശാന ഞായറാഴ്ചയടക്കമുള്ള വിശേഷ ദിനങ്ങളില്‍ പള്ളികളിലെ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ബി ആന്‍ഡ് എസാണ് ഭക്തിഗാനം പുറത്തിറക്കിയിരിക്കുന്നത്.