തൃശൂര്‍: ഹൈസ്‌കൂള്‍ -ഹയര്‍ സെക്കന്‍ഡറി ല
യനം ശുപാര്‍ശ ചെയ്യുന്ന കരട് റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന വ്യാപകമായി ഫെഡറേഷന്‍ ഓഫ്് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലയനവിരുദ്ധ പ്രതിഷേധസംഗമം നടത്തി. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലുമായിരുന്നു പ്രതിഷേധസംഗമം നടത്തിയത്.
തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളിന് മുന്നില്‍ അധ്യാപകര്‍ പാട്ടകൊട്ടി പ്രതിഷേധസമരം നടത്തി. സമരത്തിന്റെ ഭാഗമായി എഫ്.എച്ച്.എസ്.ടി.എയുടെ നേതൃത്വത്തില്‍ പ്രതിഷേധച്ചങ്ങലയും, ലയനവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.