തൃശൂർ: ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിൽ കുരുന്നുകളെ കാണുവാനായി തിരുവമ്പാടി ലക്ഷ്മി എന്ന ആന ഇത്തവണയും എത്തിച്ചേർന്നു.
ആനയ്ക്ക് എത്ര പല്ലുണ്ട്?
ആന എന്തിനാണ് ചെവി ആട്ടുന്നത്?
ആന എത്ര വെള്ളം കുടിക്കും? എന്നിങ്ങനെയുള്ള കുട്ടികളുടെ നിരവധി സംശയങ്ങൾക്ക് ഡോക്ടർ പി ബി ഗിരിദാസ് ഉത്തരം നൽകി. ആനയെ അറിയാൻ എന്ന ക്ലാസിലാണ് ആനയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്. തിരുവമ്പാടി ലക്ഷ്മിക്കുട്ടിയുടെ വരവോടെ ബാലഭവൻ ക്യാമ്പിന് ഒരു ആനച്ചന്തം തന്നെ വന്നുചേർന്നു.
ജവഹർ ബാലഭവൻ പ്രിൻസിപ്പൽ ഡോ.എ. അൻസാർ ക്ലാസിന് എത്തിയ ഏവർക്കും നന്ദി പറഞ്ഞു.
കുട്ടികൾ വെള്ളരി,കൈതച്ചക്ക, പഴം എന്നിവ ലക്ഷ്മികുട്ടിക്ക് നൽകി. ഒന്ന് അടുത്ത് കാണുവാനും തൊട്ടുനോക്കുവാനും ലക്ഷ്മിക്കുട്ടി പോകുന്നതുവരെയും കുരുന്നുകൾ ചുറ്റിപറ്റി നിന്നു