തൃശൂർ: 7 കോടിയിലധികം തട്ടിപ്പു നടത്തിയ ഹിവാൻ നിധി, ഹിവാൻ ഫിനാൻസ് നിക്ഷപ തട്ടിപ്പ് കേസിലെ മറ്റൊരു പ്രതികൂടിയായ അന്നമനട പാലിശ്ശേരി സ്വദേശി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ (54) നെയാണ് തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ കേസിലേക്ക് അറസ്റ്റുചെയ്ത പുഴയ്ക്കൽ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്ളാറ്റിലെ താമസക്കാരനായ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ വീട്ടിൽ ബിജു മണികണ്ഠൻ എന്നിവർ റിമാൻറിൽ കഴിഞ്ഞുവരികയാണ്
തൃശൂർ ചക്കാമുക്ക് ദേശത്തഹിവാൻ നിധി ലിമിറ്റഡ് ഹീവാൻ ഫിനാൻസ്
സ്ഥാപനത്തിന്റെ ഡയറക്ടർമാർ പൊതുജനങ്ങളെഎന്ന തെറ്റിദ്ധരിപ്പിച്ചും RBIയുടെ നിബന്ധനങ്ങൾക്ക് വിരുദ്ധമായി ഡെപ്പോസിറ്റുകൾ സ്വീകരിച്ചുംനിക്ഷേപം സ്വീകരിച്ചും പണം കാലാവുധി കഴിഞ്ഞിട്ടും തിരികെ നല്കാതെ വിശ്വാസ വഞ്ചന നടത്തി ചതി ചെയ്തിട്ടുള്ളകാര്യത്തിന് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 18 കേസുകളാണ് നിലവിലുള്ളത്. 62 ഓളം പരാതിക്കാരിൽ നിന്നുമാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്.
തൃശ്ശൂർ വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകൾ പിന്നീട്
സി ബ്രാഞ്ച് അന്വേഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറുചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. BUDS (Banning of unregulated Deposit Schemes) ആക്ട് പ്രകാരം പ്രതികളുടേയും മറ്റു ഡയറക്ടർ മാരുടേയും സ്വത്തുക്കൾ ഫ്രീസ് ചെയ്തിട്ടുണ്ട് . സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.