തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചേലക്കരയില്‍ യു.ആര്.പ്രദീപും, പാലക്കാട്ട് ഡോ.പി. സരിനും മത്സരിക്കും.
കോണ്‍ഗ്രസ് വിട്ട പി. സരിനെ പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലക്കാട്, ബിജെപി- കോണ്‍ഗ്രസ് ഡീല്‍ ഉണ്ടാകുമെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതാണെന്ന്് ഗോവിന്ദന് ചൂണ്ടിക്കാട്ടി. പാലക്കാട് ഇന്നത്തെ സ്ഥിതിയില്‍ സരിന് തന്നെ മത്സരിക്കണമെന്നാണ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും എല്‍.ഡി.എഫിനു ജയിക്കാന്‍ കഴിയുമെന്നും ഗോവിന്ദന് അവകാശപ്പെട്ടു.