പാലക്കാട്: ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സാധ്യതയേറെയെന്ന് സർവേ . പോളിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫിന് തിരിച്ചടിയായി. 2021-ലേക്കാള്‍ മൂന്ന് ശതമാനം പോളിംഗ് ഇത്തവണ കുറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭാ പരിധിയില്‍ പോളിംഗ് ശതമാനം ഇക്കുറി അഞ്ച് ശതമാനത്തോളം കൂടി. ഇത് ബി.ജെ.പിക്ക് ആത്മവിശ്വാസം കൂട്ടുമെന്നുറപ്പ്. കഴിഞ്ഞ തവണ യു.ഡി.എഫിലെ ഷാഫി പറമ്പിലിനായിരുന്നു വിജയം. ബി.ജെ.പിയിലെ ഇ.ശ്രീധരന് രണ്ടാം സ്ഥാനത്തായി. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായ പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് കുറഞ്ഞു.
2,500 നും 4,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്ന സ്ഥിതിയില്‍ നിന്ന് നില മെച്ചപ്പെടുത്തി രണ്ടാമതാകാന്‍ സാധിക്കുമെന്ന് എല്‍.ഡി.എഫ് കരുതുന്നു. സി.കൃഷ്ണകുമാറാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.പി.സരിനും മത്സരിക്കുന്നു.