Newsskerala

നടന്‍ മേഘനാഥന്‍ അന്തരിച്ചു

കോഴിക്കോട്: വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും.

അറുപതിലധികം സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. 1980-ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ‘ അസ്ത്രം’ എന്ന ചിത്രത്തില്‍ ഒരു സ്റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്‌നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.
 2016-ല്‍ റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ മേഘനാഥന്റെ അഭിനയം ഏറെ പ്രശംസ നേടി. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

Leave a Comment

Your email address will not be published. Required fields are marked *