ചാലക്കുടി : ജനവാസമേഖലയിലിറങ്ങിയ പുലി വളര്‍ത്തുനായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് ഇന്നലെ രാത്രി പത്തരയോടെ പുലിയെത്തിയത്.
നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോള്‍ വളര്‍ത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി.
കഴിഞ്ഞ ദിവസം ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയില്‍ പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ദേശീയപാതയില്‍ നിന്നു നൂറു മീറ്റര്‍ മാത്രം അകലെ അയിനിക്കാട്ടുമഠത്തില്‍ ശങ്കരനാരായണന്റെ വീട്ടിലെ സിസി ടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.
തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് അന്നനാട് കുറവക്കാടവില് പുലിയെത്തിയത്.