Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പാലിയേക്കര ടോൾപിരിവ് നിർത്തിവെക്കണം: സിപിഐ

തൃശൂർ: ടോൾ റോഡുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവുമനുസരിച്ചുള്ള യാത്രാസൗകര്യം നല്കേണ്ടത് കരാറിലെ വ്യവസ്ഥയാണെന്നിരിക്കെ, ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ദുരിതവും യാത്രക്കുരുക്കും സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിൽ ദേശീയ പാത 544 ൽ മണ്ണുത്തി- ഇടപ്പിള്ളി റൂട്ടിലെ ടോൾ പിരിവ് നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടം അടിയന്തരനടപടി സ്വീകരിക്കണമെന്ന് സിപിഐ തൃശ്ശൂർ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

മണ്ണുത്തി- അങ്കമാലി റോഡിൽ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ,
കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ബദൽ യാത്രാസൗകര്യമൊരുക്കാതെ ദേശീയപാത അടച്ചു കെട്ടരുതെന്ന് ജനപ്രതിനിധികളും നാട്ടുകാരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവി കൊള്ളാതെ അടിപ്പാതകൾ നിർമ്മിക്കുന്നതിന്റെ പേരിൽ ദേശീയ പാത അടച്ചുകെട്ടി.

ബദൽ മാർഗ്ഗമായി ഉപയോഗിച്ചിരുന്ന സർവീസ് റോഡുകൾ നന്നാക്കാതെ തകർന്ന നിലയിലാണ്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും യാത്രക്കാർക്ക് ദുരിതവും സമയനഷ്ടവുമാണ്.
ഈ സാഹചര്യത്തിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടം ഏപ്രിൽ 16 നു പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പിലാക്കണം.
ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികൾക്കും നൽകിയ മുൻകാല ഉറപ്പുകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തി വയ്ക്കാൻ കളക്ടർ എടുത്ത തീരുമാനം അടിയന്തരമായി നടപ്പിലാക്കണമെന്നും ടോൾ പിരിവ് വ്യവസ്ഥയിൽ നിഷ്കർഷിച്ചിട്ടുള്ളത് പോലെ യാത്രാസൗകര്യം ലഭ്യമാകുന്നതുവരെ ടോൾ പിരിവ് പാടില്ലെന്നും സിപിഐ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

ജില്ലാ എക്സി. അംഗം വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് റിപ്പോർട്ടവതരിപ്പിച്ചു.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, മന്ത്രി കെ രാജൻ, രാജാജി മാത്യു തോമസ്, പി ബാലചന്ദ്രൻ എം എൽ
എ, അഡ്വ. ടി ആർ രമേഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *