കോട്ടയം: വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവാതുക്കലിലാണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടത്. നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പോലീസ് കസ്റ്റഡിയിലെന്ന്് സൂചന. വീട്ടു ജോലിക്കാരനായ അസം സ്വദേശി അബിത്തിനെയാണ് പോലീസ് പിടികൂടിയത്.മോഷണം നടത്തിയത്്് ഇയാളെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടിരുന്നു.
തിരുവാതുക്കലിലെ ഇവരുടെ വീടിനുള്ളിലെ രണ്ട് മുറികളിലായി വസ്ത്രങ്ങള്‍ ഇല്ലാത്ത നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് അടക്കം ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെ യും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍
മുഖം വികൃതമാക്കിയും, നഗ്‌നരാക്കിയും ആണ് കൃത്യം നടത്തിയിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു അമ്മിക്കല്ലും കൊടാലിയും കണ്ടെത്തിയിട്ടുണ്ട്. അമ്മിക്കല്ലുകൊണ്ട് പിന്‍വാതില്‍ തകര്‍ത്തിട്ടുണ്ട്്. വീടിനുള്ളില്‍ നിന്ന് സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്്.
വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ മോഷണ സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വ്യവസായി വിജയകുമാറിന്റെ മകന്‍ ഗൗതമിന്റെ മരണത്തിലും ദുരൂഹത. 7 വര്‍ഷം മുന്‍പാണ് മകന്‍ മരിച്ചത്. മകന്റെ മരണം ദുരൂഹസാഹചര്യത്തിലാണെന്ന്് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഗൗതമിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗൗതമിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.. ഗൗതമിന്റെ മരണവും ഇപ്പോള്‍ നടന്ന ഇരട്ടക്കൊലപാതകവും തമ്മില്‍ ബന്ധമുള്ളതായും സംശയിക്കുന്നു.