തൃശൂര്‍: സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ടാണ് രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ വെളപ്പായ സ്വദേശി സുനില്‍കുമാര്‍ അക്രമിക്കപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നില്‍. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനമാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയതെന്നും പറയപ്പെടുന്നു.
തൃശൂരില്‍ ചില പണമിടപാട് സ്ഥാപനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. ബലമായി പണപ്പിരിവ് നടത്തുന്നതിനും, ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതിനും ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തുന്നതും പതിവാണ്.
സുനില്‍കുമാര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി രാഗം തിയറ്റര്‍ ഏറ്റെടുത്തു നടത്തുന്നു. അക്രമിച്ചവരുടെ പേരുകള്‍ സുനില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നറിയുന്നു. ഇരുവരും നിലവിളിച്ചതോടെ അക്രമികള്‍ ഇരുളില്‍ മറയുകയായിരുന്നു. സുനിലിന്റെ വീടിന് മുന്നിലെ സിസി ടിവിയിലും അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സുനിലിനെയും ഡ്രൈവറെയും ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
അക്രമത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘം














