Newsskerala

നേപ്പാള്‍ ദുരന്തം: മരണസംഖ്യ 538 ആയി; എട്ട് മലയാളികള്‍ ഉള്‍പ്പെടെ 320 ഇന്ത്യക്കാരെ കാണാനില്ല

തൃശൂർ:  നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയദുരന്തത്തില്‍ മരണസംഖ്യ 538 ആയി ഉയര്‍ന്നു. പ്രളയത്തില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 320 ഇന്ത്യക്കാരെയും നൂറോളം ഇന്ത്യന്‍ വംശജരെയും കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും, രക്ഷപ്പെടുത്തിയ 21 തമിഴ്നാട് സ്വദേശികളെ നാട്ടിലെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ടിബറ്റന്‍ മേഖലയില്‍ കുടുങ്ങിയ 400-ഓളം ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. ത്രിശൂലി ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. തടസപ്പെട്ട തുരങ്കങ്ങളില്‍ പരിശോധന നടത്താന്‍ ഇന്ത്യ പ്രത്യേക വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *