മലപ്പുറം: മമ്പാട് എംഇഎസ് കോളജ് അധ്യാപകന് ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍, വീണ്ടും എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ റീനയുടെ വീട്ടിലെത്തിയ പൊലീസാണ് ലഹരിവസ്തു കണ്ടെത്തിയത്. മതിലില്‍ ഇടിച്ച നിലയില്‍ കണ്ടെത്തിയ കാറിലായിരുന്നു എംഡിഎംഎ. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനും മൂന്ന് സുഹൃത്തുക്കളുമാണ് കേസില്‍ പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. അധ്യാപകന് സുഹൈല്‍ പെരിങ്ങോടന്, സുഹൃത്തുക്കളായ റീന ടിഎന്‍, വിവേക് വിജയന് , സുബ്രഹ്മണ്യന് എന്നിവരാണ് പിടിയിലായത്. നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്.








