Newsskerala

ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. അളവില്‍ കൂടുതല്‍ മദ്യ ശേഖരം കണ്ടെടുത്ത കേസിലാണ് ആന്റോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫുട്‌ബോള്‍ താരം മെസിയെ കൊണ്ടുവരുമെന്ന പേരില്‍ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആന്റോയുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടില്‍ നടന്ന റെയ്ഡില്‍ 67 ലിറ്റര്‍ മദ്യശേഖരം കണ്ടെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്. 43 ലിറ്റര്‍ വിദേശമദ്യം, ഏഴ് ലിറ്റര്‍ വിദേശ വൈന്‍, 13 ലിറ്റര്‍ വീട്ടിലുണ്ടാക്കിയ  വൈന്‍, കൂടാതെ മറ്റൊരു മുറിയില്‍നിന്ന് ഇന്ത്യയില്‍ വില്‍പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *