തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ നീക്കം. വൈദ്യുതി നിരക്കിലും സര്‍ചാര്‍ജുകളിലും വര്‍ദ്ധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. 2027 ഏപ്രില്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് നടപ്പാക്കുക.
കെ.എസ്.ഇ.ബിയുടെ മുന്‍കാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സര്‍ചാര്‍ജും നിരക്കില്‍ ഉള്‍പ്പെടുത്തും.











