Newsskerala

ജിഎന്‍എ യില്‍ നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: ജിഎന്‍എയില്‍ നിന്ന് തത്കാലം വൈദ്യുതി വാങ്ങില്ലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഉദ്യോഗസ്ഥര്‍ തന്നെ വന്ന് കണ്ട് കാര്യങ്ങള്‍ അറിയിക്കണമെന്ന് നിര്‍ബന്ധവുമില്ല. ഒക്ടോബര്‍ മുതല്‍ മെയ് വരെ ഹിമാചലില്‍ നിന്നുള്ള വൈദ്യുതി കിട്ടിയാല്‍ പ്രതിസന്ധി ഉണ്ടാവില്ല എന്ന വിലയിരുത്തലിലാണ് ഹിമാചല്‍ വൈദ്യുതിക്കായി ഫയല്‍ നീക്കിയത്. കെഎസ്ഇബിയുടെ തെറ്റായ വ്യാഖ്യാനത്തെക്കുറിച്ച് അന്വേഷണം നടക്കുമെന്നതില്‍ തനിക്ക് അറിവില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായും ഊര്‍ജ്ജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നാണ് താന്‍ മനസ്സിലാക്കിയത്. മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലും ആവശ്യനുസരണം ഇടപെടാം. മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുമായി താന്‍ ഒരുപാട് വട്ടം ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബറില്‍ നമ്മള്‍ പിടിച്ചുനിന്നത് ഹിമാചലില്‍ നിന്നുള്ള വൈദ്യുതി കിട്ടിയത് കൊണ്ടാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *