തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി പതിനേഴുകാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി. മണക്കാട് സ്വദേശിയായ ഐടിഐ വിദ്യാര്‍ഥിനി അനന്ദ, ശ്രീകാര്യം സ്വദേശി ഉമര്‍, അഭിരാമിന്റെ സുഹൃത്തായ പതിനേഴുകാരന്‍ എന്നിവരുടെ അറസ്റ്റ് പോലീസ്്് രേഖപ്പെടുത്തി.
അഭിരാമിനെ വിളിച്ചുവരുത്തിയത് അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയെന്നാണ് കണ്ടെത്തല്‍. പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു. കൊല നടത്തിയത് ഒറ്റയ്ക്കാണെന്ന പതിനേഴുകാരന്റെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. കഴുത്തുഞെരിച്ചും, കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്ന്്് പതിനേഴുകാരന്‍ പോലീസിന് മൊഴി നല്‍കി.കൊല്ലപ്പെട്ട അഭിരാമിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. അഭിരാമിന്റെ സുഹൃത്തും പെണ്‍കുട്ടിയുമായുള്ള ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് അഭിറാമിന്റെ പിതാവ് മധുകുമാര്‍പറഞ്ഞു. അഭിറാമിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങി.പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അഭിരാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ 17കാരന്‍ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു.
അഭിരാമുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17കാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് ഫോറന്‍സിക് പരിശോധനകളും പൂര്‍ത്തിയായിട്ടുണ്ട്.പുലര്‍ച്ചയോടെ കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും







