Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഹർത്താൽ ദിനത്തിൽ വാളേന്തി കടകളും വാഹനങ്ങളും തച്ചുതകർത്തു; നാലു പോപ്പുലർ ഫ്രണ്ടുകാർ തൃശ്ശൂരിൽ പിടിയിൽ 

അറസ്റ്റിലായ പി എഫ് ഐ കാർ താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ചുമാറും കിലോമീറ്ററുകൾ ദുരെയുള്ള എളവള്ളി വാകയിലെത്തി പോലീസ് വിന്യാസം കുറവാണെന്ന് മനസ്സിലാക്കി തുറന്നു വച്ച കടകൾ വടിവാളുമായി എത്തി ഇവർ തകർക്കുകയായിരുന്നു…..

വാളുമേന്തിയുള്ള ആക്രമണങ്ങൾ പി.എഫ്.ഐ പോലുള്ള സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് നിരോധിക്കാനും അത്തരം ആക്രമണങ്ങളിൽ ഏർപ്പെട്ടവർക്ക് തക്ക ശിക്ഷ ലഭിക്കാൻ ഉതകുന്നതാണെന്നും നിയമവിദഗ്ധർ പറയുന്നു….

തൃശൂർ: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായ പി.എഫ്.ഐ – എസ്.ഡി. പി.ഐ ഹർത്താലിൽ തൃശ്ശൂരിലെ പാവർട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എളവള്ളി വാക പ്രദേശത്ത് വാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം  കടകളും വാഹനത്തിൻറെ ചില്ലുകളും തല്ലി തകർത്ത കേസിൽ നാലു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പാവർട്ടി പോലീസ് പിടികൂടി. ഇവർക്കെതിരെ ജാമ്യമില്ല വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കാക്കശേശരി മരോട്ടിക്കൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (18), പാടൂർ കാരം കൊല്ലി വീട്ടിൽ ഷമീർ (36) തിരുനെല്ലൂർ സ്വദേശികളായ മൂക്കല പണിക്കവീട്ടിൽ റഷീദ് (48), പുതിയ വീട്ടിൽ ഹസീബ് (41) എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തതത്. ഹർത്താൽ ദിനത്തിൽ എളവള്ളി  വാകയിൽ സ്കൂട്ടറിൽ ഹെൽമറ്റും മാസ്ക്കും ധരിച്ചത്തിയ ഷമീറും, മുഹമ്മദ് ഷാമിലും വടിവാളുപയോഗിച്ച് കടകളുടെ ചില്ല് വെട്ടി തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. അന്ന് തന്നെ പുവ്വത്തൂർ ആലിക്കൽ കുളത്തിന് സമീപം കളള് വിതരണം ചെയ്യുന്ന പിക്കപ്പ് വാനിന്റെ ചില്ലും ഇതേ രീതിയിൽ തകർത്തിരുന്നു. 

അറസ്റ്റിലായ പി എഫ് ഐ കാർ താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ചുമാറും കിലോമീറ്ററുകൾ ദുരെയുള്ള എളവള്ളി വാകയിലെത്തി പോലീസ് വിന്യാസം കുറവാണെന്ന് മനസ്സിലാക്കി തുറന്നു വച്ച കടകൾ വടിവാളുമായി എത്തി ഇവർ തകർക്കുകയായിരുന്നു.

സ്കൂട്ടറിലും ബൈക്കിലും മാറി മാറി സഞ്ചരിച്ചാണ് ഇവർ ആക്രമണം അഴിച്ച് വിട്ടത് എന്ന് പാവറട്ടി പോലീസ്  ഹർത്താലിന് തലേ ദിവസം തന്നെ ഇവർ  ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലിസ് പറഞ്ഞു. പൊതുവെ ശാന്തമായ കിഴക്കൻ മേഖലയായ എളവള്ളി, വാക എന്നിവടങ്ങളിൽ പൊലിസ് സാന്നിദ്ധ്യം കുറവായിരിക്കുമെന്ന് മനസിലാക്കിയാണ് ഇവർ പ്രദേശത്ത് അക്രമം നടത്തിയത്. പൊലിസിന് കിട്ടിയ വിവരങ്ങും പ്രതികളെ കുറിച്ച് നാട്ടുകാർ നല്കിയതും ചില ചെറുപ്പക്കർ പകർത്തിയ ചിത്രങ്ങട്ടും വീഡിയോ കളും പ്രതികള തിരിച്ചറിയിൽ സഹായിച്ചുവെന്ന് പോലീസ് പറഞ്ഞു. 

ഷമീറിനെ ഭാര്യ വിട്ടിൽ നിന്നും ഷാമിലിനെ വിട്ടു പരിസരത്തു നിന്നും റഷീദിനെയും ഹസീബിനെയും തിരുനെല്ലൂരിൽ നിന്നുമാണ് പിടികൂടിയത്. എസ് എച്ച് ഒ എം കെ രമേഷ്, എസ് മാരായ ടി.എം രതീഷ്, പി. എസ്. സോമൻ, ജോഷി, എ.എസ് ഐ സുധീഷ് , സി.പി ഒ മാരായ ലാൽ ബഹദൂർ ലിജോ, ഷിജു, സുമേഷ്, സുവീഷ് എന്നിവരാണ് പിടികൂടിയത്. 

സമാനതകൾ ഇല്ലാത്ത രീതിയിലാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഹർത്താൽ അനുകൂലികൾ കേരളത്തിലുടനീളം ആക്രമണങ്ങൾ അഴിച്ചുവിട്ടത്. ഹർത്താൽ ദിനത്തിൽ സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തി തുറന്നുവെച്ച കടകൾ ആക്രമിക്കുകയും തച്ചുടയ്ക്കുകയും ചെയ്തത് ഇതിന് മുൻപുള്ള ഹർത്താലുകളെക്കാൾ പൊതുജനങ്ങളിൽ  ഭീതി പരതി. മുഖംമൂടി അണിഞ്ഞ് എത്തി ഹർത്താൽ ദിനത്തിൽ ആക്രമണം അഴിച്ചുവിട്ട മത തീവ്രവാദികളുടെ ദൃശ്യങ്ങളും കേരള സമൂഹം ആദ്യമായി കണ്ടത് പി എഫ് ഐ യുടെ നിയമവിരുദ്ധ ഹർത്താലില്ലായിരുന്നു.

വാളുമേന്തിയുള്ള ആക്രമണങ്ങൾ പി.എഫ്.ഐ പോലുള്ള സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് നിരോധിക്കാനും അത്തരം ആക്രമണങ്ങളിൽ ഏർപ്പെട്ടവർക്ക് തക്ക ശിക്ഷ ലഭിക്കാൻ ഉതകുന്നതാണെന്നും നിയമവിദഗ്ധർ പറയുന്നു. കോഴിക്കോടും, കോട്ടയത്തും  തിരുവനന്തപുരത്തും മുഖംമൂടി ആക്രമണങ്ങൾ നടത്തിയ നിരവധി പി എഫ് ഐക്കാരെ ഇന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *