Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നരബലിയിൽ നടുങ്ങി കേരളം; രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു

സ്ത്രീകളെ നരബലിക്കായി ഇലന്തൂരിൽ പണം നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് എത്തിച്ചത് റഷീദ് എന്നറിയപ്പെടുന്ന പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ്. ഇയാളും പോലീസ് കസ്റ്റഡിയിലാണ്

രണ്ടാഴ്ചയായി അതിസൂക്ഷ്മമായ അന്വേഷണം പോലീസ് നടത്തുകയായിരുന്നു എന്നും റോസിലിയെ ജൂണിലും പത്മയെ അടുത്തിടെയുമാണ് അതിക്രൂരമായി നരബലിക്ക് വിധേയമാക്കിയത് എന്ന് കൊച്ചി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

കൊച്ചി: കടവന്ത്രയിൽ നിന്നും കാലടിയിൽ നിന്നും കാണാതായ  50 വയസ്സിനു മേൽ പ്രായംമായ രണ്ടു സ്ത്രീകളെ കുറിച്ചുള്ള പോലീസ് അന്വേഷണം എത്തിപ്പെട്ടത് കേരളത്തെ നടുക്കിയ ആദ്യത്തെ നരബലി കേസിൽ.

കഴിഞ്ഞമാസം അവസാനം കടവന്ത്രയിൽ നിന്ന് കാണാതായ  പത്മ എന്ന സ്ത്രീയും റോസിലി എന്ന കാലടി സ്വദേശിനിയെയും തിരുവല്ലയിൽ ഇലന്തൂർ എന്ന സ്ഥലത്ത് നാട്ടുവൈദ്യൻ ഭഗവന്തും ഭാര്യ ലൈല ധന അഭിവൃദ്ധിക്കായി തല അറുത്ത് നരബലി നടത്തി മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മറവു ചെയ്തു എന്നാണ് പോലീസ് പറയുന്നത്.

സ്ത്രീകളെ നര ബലിക്കായി ഇലന്തൂരിൽ പണം നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് എത്തിച്ചത് റഷീദ് എന്നറിയപ്പെടുന്ന കടവന്ത്ര സ്വദേശിയായ മുഹമ്മദ് ഷാഫിയാണ്. ഇയാളും പോലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ ഉച്ചയ്ക്കാണ് ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. 50 വർഷത്തിലേറെയായി ഭഗവന്ത് ഇലന്തൂരിലെ വീട്ടിൽ ഉഴിച്ചിൽ ചികിത്സ നടത്തുകയാണെന്ന് അയൽവാസികൾ പറഞ്ഞു. കാലടിയിലെയും കടവന്ത്രയിലെയും ആറന്മുള പോലീസും ചേർന്നായിരിക്കും അന്വേഷണം നടത്തുന്നത്.

ഇലന്തൂരിലെ നരബലി നടന്നു എന്ന് സംശയിക്കുന്ന വീടിന് ചുറ്റും ആർഡിഒയുടെ സാന്നിധ്യത്തിൽ പരിസരം കുഴിച്ചുള്ള അന്വേഷണം നടക്കും. രണ്ടാഴ്ചയായി അതിസൂക്ഷ്മമായ അന്വേഷണം പോലീസ് നടത്തുകയായിരുന്നു എന്നും റോസിലിയെ ജൂണിലും പത്മയെ അടുത്തിടെയുമാണ് അതിക്രൂരമായി നരബലിക്ക് വിധേയമാക്കിയത് എന്ന് കൊച്ചി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

റോസിലി ഭർത്താവുമായി വേർപിരിഞ്ഞ് കാലടിയിൽ മറ്റൊരു പുരുഷനുമൊത്ത് കഴിഞ്ഞു വരുന്നതിനിടയിലാണ് റഷീദ് എന്ന പേരിലുള്ള മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നതും അവരെ പണം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഇലന്തൂരിലേക്ക് എത്തിച്ചത്. റോസിലി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനിയാണ്. ലോട്ടറി വിൽപ്പനയ്ക്കായാണ് കാലടിയിലെത്തിയത്. അമ്മയെ കാണാതായതിനാൽ റോസിലിയുടെ മകൾ കാലടിയിലെത്തി  ഓഗസ്റ്റ് 17ന് കാലടി പോലീസിൽ പരാതി നൽകി. പത്മ എന്ന സ്ത്രീയെയും പണം നൽകാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് റഷീദ് ഇലന്തൂരിൽ എത്തിച്ചതാണ് എന്ന് കമ്മീഷണർ പറഞ്ഞു.

നരബലിയാണ് നടത്തിയത് എന്ന് കസ്റ്റഡിയിലായ വൈദ്യരും ഭാര്യയും റഷീദും സമ്മതിച്ചതായി പോലീസ് പറഞ്ഞു. ദമ്പതികളും റഷീദും പരിചയപ്പെടുന്നത് സാമൂഹിക മാധ്യമം വഴിയാണ്.

ചിത്രം: ഭഗവന്തും ഭാര്യ ലൈല 

Leave a Comment

Your email address will not be published. Required fields are marked *