മുലായം സിംഗ് യാദവ് അന്തരിച്ചു
ദേവഗൗഡ – ഐ.കെ ഗുജറാൾ മന്ത്രിസഭകളിൽ രണ്ടുവർഷം ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആയിരുന്നു.
സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ നിന്ന് യാദവ -ന്യൂനപക്ഷ അടവ് രാഷ്ട്രീയത്തിന്റെ വക്താവായി മാറി നേതാജി
സോഷ്യലിസ്റ്റ് നേതാവ് രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയ പ്രവേശനം
യു.പിയിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച യാദവിനെ ഗുസ്തിക്കാരൻ ആക്കാനായിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നത്
അയോധ്യ പ്രക്ഷോഭത്തിലൂടെയും മോദി തരംഗത്തിലും ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെ യുപിയിൽ ബിജെപി ശക്തിപ്രാപിച്ചത് മുലായം സിംഗിന്റെ പാർട്ടിയായ സമാജ്‌വാദി പാർട്ടിക്ക് വലിയ തിരിച്ചടിയായി
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 41 എംപിമാർ ഉണ്ടായിരുന്ന സമാജ് വാദി പാർട്ടി ആണവ വിഷയത്തിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചപ്പോൾ മൻമോഹൻസിംഗ് നയിച്ച സർക്കാരിന് പിന്തുണ നൽകി അവിശ്വാസ പ്രമേയത്തെ തോൽപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു
28 ആം വയസ്സിൽ യു. പി നിയമസഭയിൽ എത്തുമ്പോൾ മുലായം സിംഗ് സഭയിലെ എറ്റവും പ്രായം കുറഞ്ഞ സാമാജികൻ
2012 മകൻ അഖിലേഷ് യാദവ് 38 ആം വയസ്സിൽ യു.പിയുടെ മുഖ്യമന്ത്രിയായതും റെക്കോർഡ് ആയിരുന്നു
രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ മകൻ അഖിലേഷ് യാദവും സഹോദരൻ ഗിവ്പാൽ സിങ് യാദവും തമ്മിൽ നടന്ന രാഷ്ട്രീയ പോരിന് മുലായം സാക്ഷിയായി. മകനെ തള്ളിപ്പറയേണ്ട സാഹചര്യവും ഉണ്ടായി.
മുൻപ് ക്യാൻസർ ബാധിതനായിരുന്നു ശ്വാസകോശസംബന്ധമായ അസുഖങ്ങളും വാർദ്ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു …..
കൊച്ചി: സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവും, മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് (82) അന്തരിച്ചു. അന്ത്യം ഹരിയാണ ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു. ഓഗസ്റ്റ് 22 മുതല്‍ ചികിത്സയിലായിരുന്നു. മുന്‍പ് കേന്ദ്ര ഉപരോധ മന്ത്രിയായിരുന്നു. അടിയന്തരാസ്ഥലക്കാലത്ത് രണ്ട് വര്‍ഷത്തോളം ജയില്‍ വാസമനുഷ്ഠിച്ച മുലായം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു. മകന്‍ അഖിലേഷ് യാദവാണ് മരണവാര്‍ത്ത അറിയിച്ചത്. പിന്നോക്ക വിഭാഗത്തിന് വേണ്ടി അവരുടെ ഉയര്‍ച്ചക്ക് വേണ്ടിയായിരുന്നു മുലായം സിംഗിന്റെ രാഷ്ട്രീയ ജീവിതം. പത്ത് തവണയാണ് അദ്ദേഹം യു.പി.നിയമസഭാംഗമായി. എം.പിയായി എട്ട് തവണയും തിരഞ്ഞെടുക്കപ്പെട്ട മുലാം സിംഗ് രാജ്യം കണ്ട് ഏറ്റവും മികച്ച പാര്‍ലമെന്റേറിയനായിരുന്നു.