കൊച്ചി: പീഡനത്തിന് ഇരയായ സ്ത്രീയുടെ അച്ഛനോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു എന്ന ആരോപണം നേരിടുന്ന എന്‍.സി.പി നേതാവും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന്് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ശശീന്ദ്രന്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനോട് സംസാരിക്കുന്ന ശബ്ദരേഖ പല ആവര്‍ത്തി കേട്ടു എന്നും എന്‍.സി.പി പ്രാദേശിക നേതാവും എന്‍.സി.പിയുടെ ഒരു സംസ്ഥാന കമ്മിറ്റി അംഗവും തമ്മിലുള്ള പാര്‍ട്ടി സംബന്ധമായ വിഷയങ്ങള്‍ നല്ല രീതിയില്‍ തീര്‍ക്കണം എന്ന് മാത്രമാണ് ശശീന്ദ്രന്‍ ആവശ്യപ്പെട്ടതെന്നും സ്ത്രീപീഡന പരാതി തീര്‍ക്കണം എന്നല്ല മന്ത്രി ആവശ്യപ്പെട്ടത് എന്നാണ് പി.സി ചാക്കോയുടെ വിശദീകരണം.
Photo Credit: You Tube