തൃശൂര്‍: കെ.റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ തെളിഞ്ഞുകാണുന്നത് മുഖ്യന്ത്രി പിണറായി വിജയന്റെ ഏകാധിപത്യവും ധാര്‍ഷ്ട്യവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് അഭിപ്രായപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യമെങ്ങിനെ ഏകാധിപതിയാകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പിണറായി വിജയന്‍. മുന്‍കാലത്ത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കേരളത്തിലെ എല്ലാ വികസനങ്ങള്‍ക്കെതിരെയും സമരം ചെയ്ത സംഘടനകളാണ്. എന്നാല്‍ യൂത്ത് ലീഗ് വികസനങ്ങള്‍ക്കെതിരെയല്ല. ഭൂമി പോകുന്നവരെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല കെ. റെയില്‍ പദ്ധതി നടപ്പിലാവുമ്പോള്‍ ഉണ്ടാകുന്നത്. ഭാവി തലമുറയെവരെ കടക്കെണിയിലാക്കുന്ന, വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ ഉണ്ടാണ്ടാക്കുന്ന പദ്ധതിയായതുകൊണ്ടാണ് യൂത്ത് ലീഗ് എതിര്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ നയങ്ങള്‍ക്ക് ശാസ്ത്രീയ വിശകലനം നല്‍കിയ ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകള്‍ വരെ പദ്ധതിക്കെതിരെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വോട്ടുചെയ്ത അമ്മമാര്‍വരെ കെ.റെയില്‍ വിശദീകരണവുമായി എത്തുന്ന നേതാക്കളെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ്. പ്രശ്‌നങ്ങളെ കണ്ണ് തുറന്ന് കാണുവാന്‍ സി.പി.എം തയ്യാറാകണമെന്നും സമദ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എ.എം സനൗഫല്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ പി.കെ ഷാഹുല്‍ഹമീദ്, എം.എ റഷീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എ.വി അലി, അഷ്‌കര്‍ കുഴിങ്ങര, അസീസ് മന്ദലാംകുന്ന്, ടി.എ ഫഹദ്, ആര്‍.വി ബക്കര്‍, പി.ജെ ജെഫീഖ്, പി.എം ഷെബീര്‍, കെ.എ മുഹമ്മദ് സാബിര്‍, ഷജീര്‍ പുന്ന, കെ.എച്ച് ജലീല്‍, റംഷാദ് പള്ളം, സി.സുല്‍ത്താന്‍ ബാബു, സി.കെ അഷറഫലി, ചെമ്പന്‍ ഹംസ എന്നിവര്‍ സംസാരിച്ചു.