തൃശൂര്‍: നിയന്ത്രണം കടുപ്പിച്ചതോടെ സാമ്പിള്‍ വെടിക്കെട്ട് വൈകുന്നു സൂചന. വൈകീട്ട് അഞ്ച് മണിക്ക് ശേഷവും പരിശോധനകളുടെ തിരക്കിലാണ് ഉദ്യോഗസ്ഥര്‍. മന്ത്രി കെ.രാജനും, കളക്ടര്‍ ഹരിത.വി.കുമാറും, എക്‌സ്‌പ്ലോസീവ് വിഭാഗം ജോയിന്റ് ഡയറക്ടറും മൈതാനത്തുണ്ട്. വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗമാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തീ കൊളുത്തേണ്ടത്. വെള്ളിക്കുളങ്ങര സ്വദേശി പി.സി.വര്‍ഗീസിനാണ് പാറമേക്കാവിന്റെ വെടിക്കെട്ടുചുമതല. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത് കുണ്ടന്നൂര്‍ തെക്കേക്കര സ്വദേശിനി ഷീന സുരേഷാണ്.