ടോക്കിയോ: ഗുസ്തി താരം രവികുമാര്‍ ദഹിയയിലൂടെ ടോക്കിയോ ഒളിമ്പിക്സില്‍ നാലാം മെഡല്‍ ഉറപ്പാക്കി ഇന്ത്യ. അവസാന 40 സെക്കന്‍ഡില്‍ ആവേശകരമായ തിരിച്ചുവരവ് നടത്തിയാണ് രവികുമാര്‍ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ രാജ്യത്തിനുവേണ്ടി ഉറപ്പാക്കിയത്. ഒമ്പതിന് എതിരെ രണ്ട് പോയന്റിന് മുന്നിട്ടു നിന്നിരുന്ന ലോക പന്ത്രണ്ടാം നമ്പര്‍ ഖസാഖ് താരത്തെ അവസാന 40 നിമിഷങ്ങളില്‍ തിരിച്ചുവരവ് നടത്തിയാണ് ലോക രണ്ടാം നമ്പര്‍ താരമായ രവികുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്.
Photo Credit: Twitter