ന്യൂഡല്‍ഹി: താലിബാന് കാബൂള്‍ നഗര വീഥികള്‍ തുറന്നിട്ട് അമേരിക്കയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും മാറിനിന്നു. കഴിഞ്ഞ ഇരുപത് വര്‍ഷം അഫ്ഗാനില്‍ രാഷ്ട്ര നിമാണത്തിനായും സൈനിക പരിശീലനത്തിനുമായി അമേരിക്ക ചിലവഴിച്ച ഒരു ട്രില്യണ്‍ ഡോളര്‍ (75 ലക്ഷം കോടി രൂപ) എന്തിനായിരുന്നു എന്ന ചോദ്യം ഏവരിലുമുയര്‍ത്തി സായുധരായ താലിബാന്‍ പോരാളികള്‍ കാബൂളിലെ നഗരവീഥികളിലൂടെ ഞായറാഴ്ച്ച രാത്രിയില്‍ ഒഴിഞ്ഞുകിടന്ന അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി.
രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് താന്‍ അഫ്ഗാനിസ്ഥാന്‍ വിടുന്നതെന്നും രാജ്യത്തെ ജനങ്ങളെയും അവരുടെ വസ്തുവകകളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇനി താലിബാനാണെന്നും ഞായറാഴ്ച രാത്രി അഷ്‌റഫ് ഗാനി ഫേസ്ബുക്കില്‍ കുറിച്ചു. ഖാനി താജികിസ്ഥാനിലേക്ക് നാടുവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Photo Credit: Face Book