തൃശൂർ: ഒന്നരവര്‍ഷത്തിനു ശേഷം നവംബര്‍ 1 ന് നമ്മുടെ കുഞ്ഞുങ്ങള്‍ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. അതിനു മുമ്പായി കോവിഡ്-19 നെ പ്രതിരോധിക്കാന്‍ കുട്ടികളെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒക്ടോബര്‍ 25, 26, 27 തീയതികളില്‍ കേരള സര്‍ക്കാരും ഹോമിയോ വകുപ്പും സംയുക്തമായി ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കുകയാണ്. മരുന്ന് ലഭിക്കുന്നതിനായി മാതാപിതാക്കള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തങ്ങളുടെ അടുത്തുള്ള ഹോമിയോ ഡിസ്പെന്‍സറിയില്‍ നിന്നും മരുന്ന് ലഭ്യമാക്കും.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് താഴെ ചേര്‍ക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും ഈ സേവനം ഉപയോഗപ്പെടുത്തി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടതാണെന്ന് മേയര്‍ എം.കെ.വര്‍ഗ്ഗീസ് അറിയിച്ചു. https://ahims.kerala.gov.in
Photo Credit: Face Book