കോട്ടയം: പാല ബിഷപ്പ് മാര്‍ ജോസഫ് കലറങ്ങാട്ടിന്റെ വിവാദ ‘നാര്‍ക്കോട്ടിക്ക്’ ജിഹാദ് പരാമര്‍ശത്തിനെതിരെ കുറുവിലങ്ങാട് പോലീസ് കേസെടുത്തു.
വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 24നാണ് ഓള് ഇന്ത്യാ ഇമാം കൗണ്‍സിലിന്റെ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ് മൗലവി കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ കാര്യമായി നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് കൗണ്‍സില്‍ പാലാ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
Photo Credit: Face Book