കൊച്ചി: സ്വര്‍ണക്കടത്ത് കേസിലും, ഡോളര്‍ കടത്ത് കേസില്‍ മുഖ്യപ്രതികളിലൊരാളുമായ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സ്വപ്നയുടെ സുഹൃത്തും സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മാപ്പുസാക്ഷിയുമായ സന്ദീപ് നായര്‍ക്ക് കഴിഞ്ഞ ആഴ്ച ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലും സ്വപ്ന ഉള്‍പ്പെട്ട ഡോളര്‍ കടത്ത് കേസിലും പ്രതിയായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കരനും മുന്‍പ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
രാജ്യദ്രോഹ കുറ്റത്തിന് കാതലായ തെളിവുകള്‍ സ്വപ്നക്കെതിരെ എന്‍ഐഎയ്ക്ക് ഹാജരാകാന്‍ സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി മുന്‍പേ നിരീക്ഷിച്ചിരുന്നു.
സ്വപ്ന സുരേഷ് ഉള്‍പ്പെട്ട കേന്ദ്രഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിലും കസ്റ്റംസ് കേസിലും സ്വപ്ന ക്ക് മുന്‍പേ ജാമ്യം ലഭിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ഒരു വര്‍ഷത്തിലധികമായി ജയിലില്‍ കഴിഞ്ഞ ശേഷമാണ് സ്വപ്നക്ക് ഹൈകോടതി ജാമ്യം
ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത് എന്നാണ് വിവരം. എന്നാല്‍ ഇവരില്‍ സ്വപ്ന സുരേഷിന് മാത്രമേ ജയിലില്‍ നിന്നും പുറത്തു പോകാനാവൂ.
Photo Credit: Twitter