Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും  ചികിത്സ പ്രിവിലേജ് കാർഡ്

തൃശൂര്‍: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ കൂട്ടായ്മയായ തൃശ്ശൂര്‍ പരിവാറിന്റെയും ആര്യ ഐ കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തൃശൂരും സംയുക്തമായി നടപ്പിലാക്കുന്ന ചികിത്സ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.

ജില്ലയിലെ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള പ്രിവിലേജ് കാര്‍ഡ് നല്‍കുമെന്ന് തൃശ്ശൂര്‍ പരിവാര്‍ ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും, കലാലയങ്ങളും ഭിന്നശേഷി സൗഹൃദം ആയിരിക്കണമെന്ന് മന്ത്രി ആര്‍. ബിന്ദു ചടങ്ങില്‍ പറഞ്ഞു . തൃശ്ശൂര്‍ പരിവാറും ആര്യ ഐ കെയറും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി തികച്ചും മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീന പറയങ്ങാട്ടില്‍ ആര്യ ഐ കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മിനുദത്ത്. കെ. ബി യില്‍ നിന്നും പ്രിവിലേജ് കാര്‍ഡ് സ്വീകരിച്ചു.

തുടര്‍ന്ന് നിരവധി പേര്‍ക്ക് കാര്‍ഡ് വിതരണം ചെയ്തു. തൃശ്ശൂര്‍ പരിവാര്‍ പ്രസിഡന്റ് സന്തോഷ് എ, കേരള പരിവാര്‍ ഡയറക്ടര്‍ ഫ്രാന്‍സിസ്. പി. ഡി, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, അമ്മ ഡയറക്ടര്‍ പ്രൊഫ. ഭാനുമതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേത്ര ചികിത്സാ രംഗത്ത് ഭിന്നശേഷി ക്കാരായ കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിരവധി ചികിത്സാ അനുകൂല്യങ്ങളാണ് ഈ പദ്ധതി വഴി ആവിഷ്‌കരിച്ചിരിക്കുന്നത് എന്ന് മീനുദത്ത് പറഞ്ഞു. ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് ഭിന്നശേഷി ക്കാരായ കുട്ടികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളെ കുറിച്ച് പാനല്‍ ചര്‍ച്ച നടന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ. രാഹുല്‍ യു. ആര്‍, ശിശുരോഗവിദഗ്ധരായ ഡോ. അനന്തകേശവന്‍, ഡോ. സിജു രവീന്ദ്രന്‍, നേത്ര രോഗവിദഗ്ദ്ധ ഡോ. ആശ. ഒ. എ.യും നിരവധി തൃശ്ശൂര്‍ പരിവാര്‍ പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ചിത്രം: ചികിത്സാ സഹായത്തിനായുള്ള പ്രിവിലേജ് കാര്‍ഡ് ഡോ മീനുദത്ത് കെ.ബി. ജില്ല പഞ്ചായത്ത്വൈസ് പ്രസിഡന്റ് ശ്രീമതി ഷീന പറയങ്ങാട്ടിന് കൈമാറുന്നു. സന്തോഷ്. എ. പ്രസിഡന്റ് തൃശ്ശൂര്‍ പരിവാര്‍ സമീപം

Photo Credit; Newss kerala

Leave a Comment

Your email address will not be published. Required fields are marked *