തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ ബി.എസ്. സി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ചു.
കൊഴിഞ്ഞാമ്പാറ സ്വദേശിയായ മഹേഷ്, 20, ആണ് മരിച്ചത്.രണ്ടരയോടെ മഹേഷിനെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്ന് മണ്ണുത്തി പോലീസ് പറഞ്ഞു.
റാഗിംഗ് മൂലമുള്ള പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് എസ്എഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തെത്തി.എന്നാല്‍ റാഗിംഗ് സംബന്ധമായ പരാതി ലഭിച്ചിട്ടുണ്ട് എങ്കിലും ആത്മഹത്യാകുറിപ്പില്‍ മറ്റൊരു കാരണമാണ് മഹേഷ് എഴുതിയിട്ടുള്ളത് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ പറഞ്ഞു.
Photo Credit: Face Book