ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം അടുത്ത മാസം പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാ ഫലം ജൂലായ് നാലിന് പുറത്തുവിടും. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലായ് 10ന് പ്രഖ്യാപിക്കും. പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലെന്ന് സി.ബി.എസ്.ഇ വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലാണ് കേരളത്തിലടക്കം സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ നടത്തിയത്. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.