തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍. നാട്ടികയിൽ സ്വത്തുതർക്കം ഉണ്ടായിരുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് ആറായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ചാവക്കാട് താലൂക്ക് സര്‍വേയര്‍ എം.വി.അനിരുദ്ധനെ, 51, വിജിലന്‍സിൽ കുടുക്കിയത്.
വിജിലൻസിനെ നോട്ടപ്പുള്ളിയായിരുന്നു ഉദ്യോഗസ്ഥനെന്നാണ് വിവരം.
ഇന്ന് നാട്ടികയിലെ പറമ്പ് സർവ്വേ ചെയ്യുവാനായി എത്തണമെങ്കിൽ പറഞ്ഞ പണം നൽകണമെന്ന് സർവ്വേയർ അപേക്ഷകനോട് പറഞ്ഞിരുന്നു.
ഈ വർഷം ആദ്യം ഇതേ സ്ഥലം സർവ്വേ നടത്തുവാൻ അനിരുദ്ധൻ ഇതേ അപേക്ഷകരിൽ നിന്ന് 8000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു.
പിന്നീടും പണം ആവശ്യപ്പെട്ടപ്പോൾ പൊറുതിമുട്ടിയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
ഫിനോഫ്തലീൻ പൊടി പുരട്ടിയ നോട്ടുകൾ തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി പി. എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പരാതിക്കാരന് കൊടുക്കുകയും ഇന്ന് ഉച്ചതിരിഞ്ഞ് നാട്ടികയിൽ എത്തിയപ്പോൾ നോട്ടുകൾ കൈപ്പറ്റിയ ഉടൻതന്നെ സർവേയറെ മഫ്ട്ടിയിൽ പരിസരത്ത് ഉണ്ടായിരുന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
സ്വതന്ത്രരായ രണ്ട് സാക്ഷികളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
അനിരുദ്ധനെക്കുറിച്ച് ഇതിനു മുൻപും പരാതികൾ ഉണ്ടായിരുന്നു എന്നും ഇത് സംബന്ധിച്ച് വിജിലൻസ് റിപ്പോർട്ട് കൊടുത്തിരുന്നു എന്നും ഡിവൈഎസ്പി പറഞ്ഞു.
അറസ്റ്റിലായ അനിരുദ്ധനെ വൈകിട്ട് തൃശൂർ വിജിലൻസ് ഓഫീസിൽ എത്തിച്ചു.
നാളെ രാവിലെ തൃശൂരിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.