കാട്ടൂരില്‍ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ സാഹസികമായി പിടികൂടി
ലഹരി വാങ്ങിയവരില്‍ പെണ്‍കുട്ടികളും
ലിസ്റ്റില്‍ 250 ലധികം വിദ്യാര്‍ത്ഥികള്‍
തൃശൂർ: കാട്ടൂര്‍ കരാഞ്ചിറയില്‍ വന്‍ ലഹരിമരുന്ന് മാഫിയസംഘത്തില്‍പ്പെട്ട രണ്ട് പേര്‍ എക്്‌സൈസിന്റെ വലയിലായി. സംഘത്തില്‍പ്പെട്ട രണ്ട് പേരെ 15.2 ഗ്രാം എം.ഡി.എം.എയുമായി തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശി ഏറെക്കാട്ടുപുരയ്ക്കല്‍ ജിനേഷ് (കേരള ബ്രോ-31), കയ്പമംഗലം സ്വദേശി തോട്ടുങ്ങല്‍ വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാംഗ്‌ളൂരില്‍ നിന്നാണ് മയക്കുമരുന്ന്് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
പ്രതികളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് കണ്ടെത്തി. പെണ്‍കുട്ടികളുടെ പേരും ലിസ്റ്റിലുണ്ട്. 52 പേജുള്ള ലിസ്റ്റില്‍ 250 ലധികം വിദ്യാര്‍ത്ഥികളുടെ പേരുണ്ട്. ഇതില്‍ അന്‍പതോളം പേര്‍ എം.ഡി.എം.എ കടമായി വാങ്ങിയവരാണ്. ഇവര്‍ സ്ഥിരം ഉപഭോക്താക്കളാണെന്ന് കരുതുന്നു. ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങി. 17 വയസ്സുമുതല്‍ 25 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളുടെ പേരാണ് ലിസ്റ്റില്‍ ഉള്ളത്. ഇവര്‍ ലഹരി വാങ്ങിയ തീയതിയും, തരാനുള്ള തുകയും അടക്കം കുറിച്ചിട്ടുള്ള പട്ടികയാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര് ഇതിലും കൂടുതല്‍ വരുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മയക്കുമരുന്നിന് അടിമകളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് കൗണ്‍സിലിംഗ് നടത്തും. കഴിഞ്ഞ ദിവസം 3 ഗ്രാം എം.ഡി.എം.എയുമായി അരുണ്‍ എന്നയാളെ എക്‌സൈസ് പിടികൂടിയിരുന്നു. എക്‌സൈസ് കമ്മീഷണറുടെ മധ്്യമേഖലാ സ്‌ക്വാഡ് അംഗമായ സി.ഇ.ഒ മുജീബ് റഹ്‌മാന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജുനൈദിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്. തീരദേശ മത്സ്യബന്ധന തൊഴിലാളികള്‍ക്കും സംഘം മയക്കുമരുന്ന് വിറ്റിരുന്നു.
എക്‌സൈസ് സംഘം ഇന്നലെ രാത്രി സാഹസികമായാണ് പ്രതികളെ പിടികൂടിയത്. മല്‍പ്പിടുത്തതിനിടയില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും വിതരണക്കാരെക്കുറിച്ചും അന്വേഷിച്ചുവരികയാണ് കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു പ്രതികളെ പിടിച്ച സംഘത്തില്‍ മധ്യമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ്്് അംഗം മുജീബ് റഹ്‌മാന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് മാരായ മനോജ് കുമാര്‍ ജയന്‍ സുനില്‍ ദാസ് സി.മാരായ ഹാരിഷ് ഷനോജ്, ഡബ്ലിയു.സി.ഇ.ഒ ഡ്രൈവര്‍ മനോജ് എന്നിവര്‍ ഉണ്ടായിരുന്നു